തിരുവനന്തപുരം: വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തെന്ന പരാതിയില്‍ പി. ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസയച്ചു.
കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. അതേസമയം ജോസഫ് വിഭാഗം റോഷി അഗസ്റ്റിനും ജയരാജിനുമെതിരായ പരാതി നല്കിയിരുന്നു. ഈ നടപടിയ്ക്ക് മുന്നണി മാറ്റവുമായി ബന്ധമില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. നടപടിയെടുത്താല്‍ എം.എല്‍.എമാര്‍ അയോഗ്യരാകും. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്, കോടതി വിധി എന്നിവ പരിശോധിച്ച ശേഷമായിരിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
നിലവില്‍ കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിപ്പ് റോഷി അഗസ്റ്റിനാണ്. റോഷി അഗസ്റ്റിനാണ് ആദ്യം പരാതി നല്‍കിയത്. എന്തുകൊണ്ട് വിപ്പ് അംഗീകരിച്ചില്ലെന്ന് ചോദിച്ചാണ് നോട്ടീസ്. അതുകൊണ്ടാണ് ഈ പരാതിയില്‍ ആദ്യം നടപടിയന്നും സ്പീക്കര്‍ പ്രതികരിച്ചു.