കാഞ്ഞങ്ങാട്: തിരുവോണനാളില്‍ തീവെച്ച് നശിപ്പിച്ച കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ ബുള്ളറ്റിന് പകരമായി യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുതിയ ബുള്ളറ്റ് സമ്മാനിച്ചു. 1,96,000 രൂപ സമാഹരിച്ചാണ് പുതിയ ബുള്ളറ്റ് വാങ്ങി നല്‍കിയത്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ബിജു ഒഴിഞ്ഞവളപ്പിലിന് ബുള്ളറ്റ് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു.
പ്രദേശത്ത് ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ നാടിന് അപമാനമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി എം. ഹസൈനാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ പതാലില്‍, പ്രവീണ്‍ തോയമ്മല്‍, പി ബാബുരാജ്, കെ.പി മോഹനന്‍, എം. രത്‌നാകരന്‍, സുധാകരന്‍, ഒ.വി രാജേഷ്, വി.വി സുഹാസ്, ബിജു കൃഷ്ണ, ഒ.വി പ്രദീപ്, സന്ദീപ് ഒഴിഞ്ഞവളപ്പില്‍, ശ്രീജിത്ത് കോടോത്ത്, ലിജിന എം.കെ തുടങ്ങിയവര്‍ സംസാരിച്ചു.