• HOME
  • ABOUT US
  • ADVERTISE
Monday, January 18, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; 3921 പേര്‍ക്ക് രോഗമുക്തി

    ബിസിനസുകാരനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തു; ഹണിട്രാപ്പ് സംഘത്തില്‍പ്പെട്ട യുവതികളുള്‍പ്പെടെ നാല് പേര്‍ മംഗളൂരു സൂറത്കലില്‍ പിടിയില്‍

    വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെടാനിടയായതില്‍ പ്രതിഷേധിച്ച് ലീഗ് കൗണ്‍സിലര്‍മാരായ മമ്മുചാലയും അസ്മ മുഹമ്മദും രാജിവെച്ചു

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    ജില്ലയില്‍ തിങ്കളാഴ്ച 35 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ക്ക് രോഗമുക്തി

    ചരിത്രത്തിലാദ്യമായി ആരവങ്ങളില്ലാതെ കുമ്പള വെടിക്കെട്ടുത്സവത്തിന് സമാപനം

    യുവാവിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി

  • NEWS STORY
    • All
    • LOCAL BODY ELECTION 2020

    അഞ്ചരലക്ഷം രൂപ ചിലവിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ ഫ്രീസറുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയില്ല

    11 വര്‍ഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നിരാഹാരമിരിക്കുന്നു

    തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിംഗ്; കൈമലര്‍ത്തി ട്രാഫിക് പൊലീസ്

    ചിത്രം ഗംഭീരമായിട്ടുണ്ട്; സതീഷിന് മോഹന്‍ലാലിന്റെ അഭിനന്ദനം

    സ്പീഡ് ഗവര്‍ണറോ അപകടസൂചനാ ബോര്‍ഡോ ഇല്ല; ചെട്ടുംകുഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു

    48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തില്‍ ഗാനഗന്ധര്‍വ്വന്‍; വെബ്കാസ്റ്റ് വഴി ആ ശബ്ദം ദേവീ സന്നിധിയില്‍ മുഴങ്ങും

    കാസര്‍കോട് ജില്ലയില്‍ കന്നുകാലികളില്‍ വൈറസ് പടരുന്നു; കര്‍ഷകര്‍ ആശങ്കയില്‍

    സ്വന്തമായി സ്ഥലമില്ല; അടച്ചുറപ്പില്ലാത്ത ഓലക്കുടിലില്‍ തിങ്ങിഞെരുങ്ങി പിഞ്ചുകുട്ടികളടക്കമുള്ള ഏഴംഗകുടുംബം

    പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ധനലക്ഷ്മി

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

    സ്‌നേഹവീടിന്റെ താക്കോല്‍ ശില്‍പ്പക്ക് സമ്മാനിച്ചു

    ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍; കര്‍ശന നടപടി വേണം

    നെല്ലിക്കുന്ന് റോഡില്‍ ആദ്യ ടെലിവിഷന്‍ വന്നത്…

    ആശ്വാസത്തിന്റെ കരസ്പര്‍ശം

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      മലയാള സിനിമയിലെ നിത്യവസന്തം ഓര്‍മ്മയായിട്ട് 32 വര്‍ഷങ്ങള്‍

      മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ദുല്‍ഖറും മടക്കമുള്ള സിനിമാ താരങ്ങള്‍

      നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഗര്‍ഭിണികള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി അമന്‍ ഡയഗ്‌നോസ്റ്റിക്

        ഹൃദയമേ, അടങ്ങൂ; ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഏറുന്നു

        നോമ്പുകാലത്തെ പറങ്കിമാങ്ങയും ബബ്ലൂസ് നാരങ്ങയും

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      കുരുന്നുകളെ കൊല്ലുന്ന കുടുംബപ്രശ്‌നങ്ങളും സാമൂഹിക നിഷ്‌ക്രിയത്വവും

      ടി.കെ പ്രഭാകരന്‍

      UD Desk by UD Desk
      January 12, 2021 Published Time: 4:16 PM
      in ARTICLES
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      കുടുംബം നന്നായാല്‍ മാത്രമേ നാടും സമൂഹവും നന്നാവുകയുള്ളൂവെന്ന് പറയാറുണ്ട്. ഭദ്രതയും കെട്ടുറപ്പും സംസ്‌കാരവുമുള്ള നല്ല കുടുംബങ്ങളില്‍ നിന്ന് മാത്രമേ നന്മയും സദ്ഗുണവും ആരോഗ്യവുമുള്ള തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുകയുള്ളൂ. അത്തരം കുടുംബങ്ങള്‍ നിറഞ്ഞ സമൂഹം തന്നെയാണ് നാടിന്റെ സമ്പത്ത്. എന്നാല്‍ നമ്മുടെ നാട്ടിലെ പല കുടുംബങ്ങളും പല തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ശിഥിലീകരണത്തിന്റെ വക്കിലാണ്. ഇതുമൂലം മാനസികാസ്വാസ്ഥ്യമുള്ള അമ്മമാരുടെ എണ്ണവും പെരുകിവരുന്നു. അത്തരം അമ്മമാരുള്ള കുടുംബങ്ങളില്‍ അപകടത്തിലാകുന്നത് കുരുന്നുജീവനുകളാണ്. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വന്തം കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. ശാരദ എന്ന സ്ത്രീ തന്റെ ഒന്നരവയസുള്ള മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിനും ഷാഹിന എന്ന യുവതി പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ ഇയര്‍ഫോണ്‍ വയര്‍ കൊണ്ട് കഴുത്തുമുറുക്കി കൊന്നതിനും അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. കുടുംബകലഹങ്ങളും ദാമ്പത്യപ്രശ്‌നങ്ങളും അവിഹിതബന്ധങ്ങളും സാര്‍വത്രികമായി കൊണ്ടിരിക്കുന്ന കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ കുഞ്ഞുങ്ങളുടെ ഹൃദയം പിളര്‍ക്കുന്ന ആര്‍ത്തനാദങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ പാറയിലെറിഞ്ഞുകൊന്ന കണ്ണൂര്‍ സ്വദേശിനിയായ അമ്മയുടെ ക്രൂരത നമുക്കാര്‍ക്കും അത്രയെളുപ്പത്തില്‍ മറക്കാന്‍ സാധിക്കില്ല. ഇങ്ങനെ പിഞ്ചുമക്കളുടെ ഘാതകരായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്ന അച്ഛനമ്മമാര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയതുകൊണ്ടുമാത്രം ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. അടിസ്ഥാനപരമായി കുടുംബവ്യവസ്ഥയിലും സാമൂഹിക കാഴ്ചപ്പാടിലും ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാകാത്തിടത്തോളം കാലം ശിശുഹത്യകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുമാത്രമേ ഈ വിഷയത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്താനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സാധിക്കുകയുള്ളൂ.

      ശിശുഘാതകരായ ശാരദയും ഷാഹിനയും ഇവരെപ്പോലുള്ള മറ്റ് അമ്മമാരും എന്തുകൊണ്ട് ക്രൂരമായ മനസ്ഥിതിയുടെ തടവുകാരായി മാറിയെന്നതിനെക്കുറിച്ച് പരിശോധിക്കുമ്പോള്‍ മാത്രമേ ഇതുസംബന്ധിച്ച അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്താനുള്ള ആശയപരിസരവും രൂപപ്പെടുകയുള്ളൂ. രണ്ട് സ്ത്രീകളും കാസര്‍കോടിന്റെ അതിര്‍ത്തിഗ്രാമമായ ബദിയടുക്ക ഗ്രാമത്തിലെ താമസക്കാരാണ്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശം കൂടിയാണ് ബദിയടുക്ക. കൃഷിയും കൂലിവേലയുമാണ് ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാര്‍ഗം. അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ് ഏറെയും എന്നതിനാല്‍ ഇക്കൂട്ടത്തില്‍ മദ്യപാനശീലമുള്ളവരും നിരവധി. അരക്ഷിതാവസ്ഥ നിറഞ്ഞ കുടുംബസാഹചര്യങ്ങളില്‍ ദാമ്പത്യജീവിതം നയിച്ചവരാണ് ശാരദയും ഷാഹിനയുമെന്നതിനാല്‍ ഇവരുടെ കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം ഇവിടത്തെ സമ ൂഹത്തിനും നിയമവ്യവസ്ഥക്കുമുണ്ട്. അധികാരികളുടെ അവഗണന മൂലം വികസനം എത്തിനോക്കാത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ ഇല്ലായ്മകള്‍ മൂലമുള്ള നിഷേധസ്വഭാവവും സ്‌നേഹരാഹിത്യവും സ്വാഭാവികമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കാരണം ജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ സ്വപ്‌നം കാണാനുള്ള അവകാശം പോലും കൈമോശം വന്നവര്‍ക്കിടയില്‍ കുടുംബസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത് വലിയ വഴക്കുകളിലേക്ക് നീങ്ങുന്നു. സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങളില്‍ കഴിയേണ്ടിവരുന്ന സ്ത്രീകളില്‍ ശക്തമാകുന്ന ആത്മനിന്ദയും രോഷവും വെറുപ്പും കടുത്ത മാനസികസംഘര്‍ഷത്തിന് ഇടവരുത്തുന്നുണ്ട്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് നിരന്തരമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പല സ്ത്രീകളിലും മാനസികാസ്വാസ്ഥ്യങ്ങള്‍ രൂക്ഷമാകാന്‍ ഇടവരുത്തുന്നു. മനസിന്റെ നിയന്ത്രണം ഒരുവേള നഷ്ടമാകുമ്പോഴാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്നതടക്കമുളള കടുംകൈകള്‍ ചെയ്യാന്‍ ചില യുവതികള്‍ തയ്യാറാകുന്നത്. മദ്യപിക്കുന്ന കുടുംബനാഥന്‍മാരുടെ ഭാര്യമാരിലാണ് ഇതുപോലുള്ള മാനസികപ്രശ്‌നങ്ങള്‍ ഏറെയും പ്രകടമാകുന്നത്. കുടുംബങ്ങളില്‍ കൊടിയ പീഡനങ്ങളും മര്‍ദ്ദനങ്ങളും പതിവായി ഏറ്റുവാങ്ങുന്ന സ്ത്രീകളില്‍ സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ വികാരങ്ങള്‍ വറ്റിവരളുകയും മനസ് കല്ലായി മാറുകയും ചെയ്യുന്നു. ഹൃദയശൂന്യത തന്റെ കുഞ്ഞിനെ കൊല്ലാന്‍ പോലും മടിയില്ലാത്തവളാക്കി അവളെ മാറ്റുന്നു.
      താളപ്പിഴകളും സംഘര്‍ഷങ്ങളും നിറഞ്ഞ കുടുംബങ്ങളെ എല്ലായ്‌പ്പോഴും അകറ്റിനിര്‍ത്തുന്ന സമീപനമാണ് സമൂഹവും അധികാരകേന്ദ്രങ്ങളും സ്വീകരിക്കാറുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആശ്വാസം പകരാനും സാമൂഹ്യമുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഒരു ശ്രമവും എവിടെയും നടക്കുന്നില്ല. മദ്യപാനികളുടെ വീട് ഒരു ഇടപെടലും വേണ്ടാത്ത അജ്ഞാതമായ തുരുത്താണെന്ന സാമൂഹിക മനോഭാവത്തിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. ഭാര്യയെയും മക്കളെയും തല്ലിച്ചതക്കുന്ന മദ്യപനെ പിന്തിരിപ്പിക്കാന്‍ മാന്യനായ അയല്‍വാസിയും കുടുംബവും മുതിരില്ല. മദ്യപാനികളുടെ കുടുംബങ്ങള്‍ മാന്യന്‍മാരുടെ സമൂഹത്തില്‍ നിരാകരിക്കപ്പെട്ടവരാണ്. അവിടങ്ങളിലെ കുട്ടികള്‍ ക്രൂരമായ രീതിയില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കിരയായാലും തിരിഞ്ഞുനോക്കാന്‍ ആളുകളുണ്ടാകില്ല. മദ്യാസക്തിയും അക്രമവും അവിഹിതബന്ധങ്ങളുമെല്ലാം കെട്ടുപിണഞ്ഞ അരാജക കുടുംബജീവിതത്തില്‍ ശരിയായ മനോനിലയോടെ ജീവിക്കാന്‍ ഒരു സ്ത്രീക്കും കുട്ടിക്കും സാധ്യമല്ല. പിന്നോക്ക പ്രദേശങ്ങളില്‍ അച്ഛനും അമ്മയും മക്കളും അടക്കം ഒരു കുടുംബം മുഴുവന്‍ മദ്യത്തിന് അടിമകളാകുന്ന സ്ഥിതിയും നില നില്‍ക്കുകയാണ്. ഇത്തരം ഇടങ്ങളില്‍ സ്ത്രീകളും കുട്ടികളും ക്രൂരമായി കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളത്.

      വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും വികസനത്തിലും ലോകത്തിന് മാതൃകയായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന കേരളത്തില്‍ കുടുംബഘടനകള്‍ തകരുകയാണ്. മനുഷ്യജീവിതം നവമാധ്യമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടതോടെ പുതുതായി രൂപപ്പെടുന്ന പല ബന്ധങ്ങളും കുടുംബങ്ങളില്‍ സംശയങ്ങള്‍ക്കും കലഹങ്ങള്‍ക്കും കാരണമാകുകയാണ്. സ്വസ്ഥത നഷ്ടമാകുന്ന മനസുകള്‍ പിന്നെ ഭ്രാന്തമായ ചെയ്തികളിലേക്ക് നീങ്ങുന്നു. തമ്മിലടിക്കുന്ന അച്ഛനമ്മമാര്‍ക്കിടയില്‍ നീറിനീറി കഴിയുന്ന എത്രയോ കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അമ്മയോടുള്ള ദേഷ്യം ചില അച്ഛന്മാരും അച്ഛനോടുള്ള വിരോധം ചില അമ്മമാരും തീര്‍ക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളെ ഉപദ്രവിച്ചുകൊണ്ടാണ്. കുഞ്ഞുങ്ങളെ കൊന്ന് പ്രതികാരം തീര്‍ക്കുകയെന്ന സാഡിസ്റ്റ് ചിന്താഗതി പ്രശ്നക്കാരായ അച്ഛനമ്മമാരില്‍ വളരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. അവിഹിതബന്ധങ്ങളില്‍പെടുന്ന അമ്മമാര്‍ കാമുകന്‍മാര്‍ക്കുവേണ്ടി പോലും സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ മടിക്കാത്ത നാടായി കേരളം മാറിയിരിക്കുന്നു. കടബാധ്യത കാരണം ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുമ്പോഴും ജീവിതം എന്താണെന്ന് മനസിലാക്കിതുടങ്ങിയിട്ടില്ലാത്ത കുരുന്നുകളുടെ ജീവനും അപഹരിക്കപ്പെടുന്നു. ഇവിടെ കുട്ടികളുടെ സംരക്ഷണത്തിനെന്നുപറഞ്ഞ് ചൈല്‍ഡ് ലൈനും ബാലാവകാശകമ്മീഷുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തികച്ചും അരക്ഷിതമായ കുടുംബസാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഇത്തരം സംവിധാനങ്ങള്‍ക്കൊന്നും സാധിക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമായ വസ്തുതയായി അവശേഷിക്കുന്നു.

      Previous Post

      കാഞ്ഞങ്ങാട്-കാണിയൂര്‍ പാത നഷ്ടപ്പെടരുത്

      Next Post

      നഗരസഭാ ചെയര്‍മാനേയും വൈസ് ചെയര്‍പേഴ്‌സണിനേയും ഖത്തര്‍ മുനിസിപ്പല്‍ കെ.എം.സി.സി. അനുമോദിച്ചു

      Related Posts

      നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍; കര്‍ശന നടപടി വേണം

      January 18, 2021
      1

      നെല്ലിക്കുന്ന് റോഡില്‍ ആദ്യ ടെലിവിഷന്‍ വന്നത്…

      January 16, 2021
      14

      ആശ്വാസത്തിന്റെ കരസ്പര്‍ശം

      January 16, 2021
      5

      ജീവിതഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റ്

      January 16, 2021
      2

      കാലം തെറ്റിയുള്ള മഴ; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം

      January 14, 2021
      4

      ലോകത്തെ ഏറ്റവും വലിയ കുത്തിവെപ്പിനൊരുങ്ങുമ്പോള്‍

      January 13, 2021
      4
      Next Post

      നഗരസഭാ ചെയര്‍മാനേയും വൈസ് ചെയര്‍പേഴ്‌സണിനേയും ഖത്തര്‍ മുനിസിപ്പല്‍ കെ.എം.സി.സി. അനുമോദിച്ചു

      വീട്ടില്‍ അതിക്രമിച്ചുകയറി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഒമ്പതുവര്‍ഷം കഠിനതടവ്

      പച്ചമ്പളയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

      ഉംറ കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്ന ഉപ്പള സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍; കര്‍ശന നടപടി വേണം

      January 18, 2021

      എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

      January 18, 2021

      ജില്ലയില്‍ തിങ്കളാഴ്ച 35 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ക്ക് രോഗമുക്തി

      January 18, 2021

      സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; 3921 പേര്‍ക്ക് രോഗമുക്തി

      January 18, 2021

      സ്‌നേഹവീടിന്റെ താക്കോല്‍ ശില്‍പ്പക്ക് സമ്മാനിച്ചു

      January 18, 2021

      ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

      January 18, 2021

      ചരിത്രത്തിലാദ്യമായി ആരവങ്ങളില്ലാതെ കുമ്പള വെടിക്കെട്ടുത്സവത്തിന് സമാപനം

      January 18, 2021

      ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അസ്ഹറുദ്ദീന് കെ.എസ് അബ്ദുല്ല പുരസ്‌കാരം നല്‍കും

      January 18, 2021

      ബിസിനസുകാരനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തു; ഹണിട്രാപ്പ് സംഘത്തില്‍പ്പെട്ട യുവതികളുള്‍പ്പെടെ നാല് പേര്‍ മംഗളൂരു സൂറത്കലില്‍ പിടിയില്‍

      January 18, 2021

      വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെടാനിടയായതില്‍ പ്രതിഷേധിച്ച് ലീഗ് കൗണ്‍സിലര്‍മാരായ മമ്മുചാലയും അസ്മ മുഹമ്മദും രാജിവെച്ചു

      January 18, 2021

      ARCHIVES

      January 2021
      M T W T F S S
       123
      45678910
      11121314151617
      18192021222324
      25262728293031
      « Dec    
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In