കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജീവനക്കാരുടെ സമരം ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും സമരത്തിന്റെ രൂപവും ഭാവവും മാറ്റുമെന്നും സമര സഹായസമിതി ചെയര്‍മാന്‍ കൂടിയായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
സമരത്തിന്റെ അഞ്ചാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 18ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ബി.എം.എസ് ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം എ. വാസുദേവന്‍ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനാഫ് നുള്ളിപ്പാടി, എം.വി. കോമന്‍ നമ്പ്യാര്‍, മമ്മു ചാല, മുത്തലിബ് പാറക്കെട്ട, സി. അശോക് കുമാര്‍, ഗോപിനാഥന്‍ എന്‍.സി.ടി, മാഹിന്‍ മുണ്ടക്കൈ, വിനോദ് കുമാര്‍, സുബൈര്‍ മാര, എസ്.എച്ച് ഹമീദ് പ്രസംഗിച്ചു. സമരസമിതി നേതാക്കളായ കെ.പി.മുഹമ്മദ് അഷ്‌റഫ്, ബി.എസ്.അബ്ദുല്ല, പ്രദീപന്‍ പനയന്‍, കെ.ജി.സാബു, അശോക് കുമാര്‍, ടി.വി.ബേബി, കെ.സി. ഷംസുദ്ദീന്‍ നേതൃത്വം നല്‍കി.