മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ പാക് ബന്ധം അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത്. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട സൈനിക രഹസ്യം ചോര്‍ത്തിയതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ബുധനാഴ്ച കാന്തിവലി പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ മേധാവി പാര്‍ഥദാസ് ഗുപ്തയുമായുള്ള വാട്‌സ്ആപ് ചാറ്റിലാണ് ബാലാകോട്ട് സൈനിക ആക്രമണത്തെക്കുറിച്ച് മൂന്നു ദിവസം മുമ്പെ അര്‍ണബ് വെളിപ്പെടുത്തിയത്. ടി.ആര്‍.പി തട്ടിപ്പ് കേസില്‍ ഗുപ്തക്കെതിരെ കോടതിയില്‍ തെളിവായി നല്‍കിയ ചാറ്റ് ചോര്‍ന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്.