ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ സമരക്കാര്‍ക്ക് അവസരം ഒരുക്കിയതാര്? ട്രാക്ടര്‍ റാലി നടക്കുമ്പോള്‍ ചെങ്കോട്ടയുടെ വാതില്‍ തുറന്നിട്ടതാരെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മുന്‍ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ചെങ്കോട്ടയുടെ കവാടങ്ങള്‍ അടച്ചിട്ടിരുന്നെങ്കില്‍ കര്‍ഷകര്‍ അങ്ങോട്ട് പ്രവേശിക്കില്ലായിരുന്നു. പക്ഷേ കര്‍ഷകര്‍ റാലിയുമായി എത്തുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് 26ന് അത് തുറന്നുവെച്ചു. അദ്ദേഹം ചോദിച്ചു.
‘കവാടങ്ങള്‍ തുറന്നിടാതിരുന്നാല്‍ ചെങ്കോട്ടയിലേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടാണ് അവ ജനുവരി 26ന് തുറന്നിട്ടത്. ഇന്നലത്തെ അക്രമത്തില്‍ ആരാണ് കൂടുതല്‍ പ്രയോജനം നേടിയത്’ – അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.