കാസര്‍കോട്: ആതുരസേവനരംഗത്തെ മികവുമായി മാലിക് ദീനാര്‍ ഹോസ്പിറ്റലില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബ്ലോക്കിന്റ പ്രവര്‍ത്തനം ആരംഭിച്ചു. കെ.എസ്. അബ്ദുല്ലയുടെ മക്കളായ കെ.എസ്.ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി), കെ.എസ്. അര്‍ഷാദ് (ചെയര്‍മാന്‍, കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കെ.എസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ഫിയാസ് ഹസന്‍ സ്വാഗതം പറഞ്ഞു. ഡോക്ടര്‍മാരും കോളേജ് പ്രിന്‍സിപ്പലും മറ്റു സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു. പി.ആര്‍.ഒ ഉമ്മറുല്‍ ഫാറുഖ്, പുതിയ ബ്ലോക്കിന്റ ആര്‍കിടെക്ചര്‍ റാഫി ബെണ്ടിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ആധുനിക രീതിയില്‍ സജ്ജീകരിച്ച സ്യൂട്ട് റൂമുകളും എക്‌സിക്യൂട്ടിവ് റൂമുകളും രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.