മധൂര്‍: കോണ്‍ഗ്രസ് നേതാവും പൈവളിഗെ പഞ്ചായത്ത് മുന്‍ സെക്രട്ടറിയും സുപ്രീം ബസ് ഉടമയുമായ മധൂര്‍ കോടിമജലു ജനഗ നിലയത്തിലെ താരനാഥ് മധൂര്‍ (65) അന്തരിച്ചു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടിവംഗം, മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് ജോ.സെക്രട്ടറി, പുളിക്കുര്‍ മഹാദേവക്ഷേത്രം കമ്മിറ്റി മുന്‍ പ്രസിഡണ്ട്, കേരള പഞ്ചായത്ത് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷര്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ ഈശ്വരയുടേയും കമലയുടേയും മകനാണ്. ഭാര്യ: സബിത (ഹെഡ്മിസ്ട്രസ്, ജി.എല്‍.പി.എസ്. പേരാല്‍ കണ്ണൂര്‍). മക്കള്‍: കാര്‍ത്തിക് രാജ് (തളങ്കര മാലിക് ദീനാര്‍ ആസ്പത്രി അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍), കീര്‍ത്തന്‍ രാജ്, കാവ്യശ്രീ (അധ്യാപിക). മരുമകള്‍: പല്ലവി. സഹോദരങ്ങള്‍: നാഗരാജ, ഉപലാക്ഷി, ശാന്തകുമാരി, മാലതി, രത്‌നാവതി, ചിത്രകല, ശൈലജ.
താരനാഥ് മധുരിന്റെ നിര്യാണത്തില്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയും അനുശോചിച്ചു.