കാഞ്ഞങ്ങാട്: കാറപകടത്തില്‍ പരിക്കേറ്റ് മംഗളൂരു ആസ്പത്രില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ വിഷ്ണുമംഗലത്തെ രാജന്റെയും സുനിതയുടേയും മകന്‍ അഖില്‍ രാജാണ് (19) മരിച്ചത്. പുല്ലൂര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ച മുമ്പാണ് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി പരിസരത്ത് അഖിലും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ലണ്ടനിലേക്ക് യാത്രതിരിക്കുന്ന സുഹൃത്തിന് വിമാനത്താവളത്തിലേക്ക് പോകാന്‍ കാറില്‍ പെട്രോള്‍ നിറക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ജനുവരി 16ന് രാത്രിയായിരുന്നു അപകടം. പരിക്കേറ്റ കൂട്ടുകാര്‍ സുഖം പ്രാപിച്ച് വരുന്നു.
എസ്.എഫ്.ഐ പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, ബാലസംഘം വില്ലേജ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു അഖില്‍രാജ്. സഹോദരി: സ്‌നേഹ.